പാറശാല: സ്‌കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ നിരന്തരം ശല്യംചെയ്ത ആൾ അറസ്റ്റിൽ. ഉച്ചക്കട സ്കൂളിന് സമീപം സ്റ്റുഡിയോ നടത്തി വരുന്ന സൈമൺ ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നടന്ന് പോകുമ്പോൾ ഇയാൾ പലപ്രാവശ്യം ഉപദ്രവിച്ചതായുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.