shiva-dhappa-
shiva dhappa

ടോക്കിയോ : അടുത്ത ഒളിമ്പിക്സ് വേദിയായ ടോക്കിയോയിൽ നടന്ന ഒളിമ്പിക് ടെസ്റ്റ് ബോക്സിംഗ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ശിവ ഥാപ്പയ്ക്കും പൂജ റാണിക്കും സ്വർണം. 63 കി.ഗ്രാം വിഭാഗത്തിൽ കസാഖിസ്ഥാന്റെ സനാതലി തൊൽട്ടായേവിനെ ഇടിച്ചിട്ടാണ് ശിവ സ്വർണം നേടിയത്. പൂജാറാണി 75 കി.ഗ്രാം വിഭാഗത്തിൽ ആസ്ട്രേലിയയുടെ കൈറ്റ്ലിൻ പാർക്കറെ കീഴടക്കി. 69 കി.ഗ്രാം വിഭാഗത്തിൽ ആശിഷ് വെള്ളി നേടി.

മനസുഖത്തിനായി

മാക്‌സ്‌വെൽ അവധിയെടുക്കുന്നു

മെൽബൺ : തന്നെ അലട്ടുന്ന മാനസിക പ്രശ്നങ്ങളിൽനിന്ന് മോചനം നേടാനായി ആസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ളെൻ മാക്‌സ്‌വെൽ കുറച്ചുകാലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 കളിൽ കളിച്ച മാക്‌സ്‌വെൽ മൂന്നാം ട്വന്റി 20 മുതൽ ടീമിലുണ്ടാവില്ല.

ഒളിമ്പിക് യോഗ്യത നേടി

ഇന്ത്യൻ ഹോക്കി ടീമുകൾ

ഭുവനേശ്വർ : 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത തേടി ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾ ഇന്നും നാളെയും കളത്തിലിറങ്ങും. പുരുഷ ടീമിന് റഷ്യയുമായും വനിതാടീമിന് അമേരിക്കയുമായും രണ്ടുവീതം മത്സരങ്ങളാണുള്ളത്. ഇതിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കും. ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.