നെയ്യാറ്റിൻകര: സി.എസ്.ഐ മേയ്‌പുരം ഇടവകയുടെ ക്രിസ്തീയ വിദ്യാഭ്യാസവാരം റവ. എസ്. സത്യൻ അച്ചൻ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കൺവെൻഷൻ, അരങ്ങേറ്റം, ആദരിക്കൽ, കലാവിരുന്ന്, പുരാവസ്തുക്കളുടെ പ്രദർശനം, ഭവന സന്ദർശനം, കായിക മത്സരം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. കൺവെൻഷൻ റവ. ഡി.എസ്. അരുൺ (സി.എസ്.ഐ, പൂജപ്പുര ) നേതൃത്വം നൽകും. 3 ന് നടക്കുന്ന അഖില ലോക സൺഡേ സ്കൂൾ ദിന റാലിയോട് കൂടി വിദ്യാഭ്യാസ വാരത്തിന് സമാപനം കുറിക്കുമെന്ന് സെക്രട്ടറി അഭിലാഷ് ഡി.എസ് അറിയിച്ചു.