തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂര സ്വർണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വർണം കോവളം റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രവി പിള്ള ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശന് കൈമാറി. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യക്കാർ എസ്. നാരായണൻ,പ്രോജക്ട് കോ ഓർഡിനേറ്റർ ബബിലു ശങ്കർ, ജി. സുരേഷ്, ആർ. അരവിന്ദാക്ഷൻ എന്നിവർ സംബന്ധിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണമാണ് ക്ഷേത്ര മേൽക്കൂരയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മേൽക്കൂര സ്വർണം പൊതിയുന്നതിന് 20 കിലോഗ്രാം സ്വർണമാണ് ആകെ വേണ്ടത്. ബാക്കി സ്വർണം ഭക്തജനങ്ങളിൽ നിന്ന് വഴിപാടായി സ്വീകരിച്ചു വരികയാണ്.