തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ മതദർശനത്തെ ആസ്പദമാക്കി ഏകദിന ശില്പശാല നടത്തുന്നു. ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രമാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ ശില്പശാലയ്ക്ക് നേതൃത്വം നൽകും. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ശില്പശാല. ഫോൺ: 0471 2599009, 9446933816.