മാവേലിക്കര: ചെട്ടികുളങ്ങര ദേശസേവിനി വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ നാളെ ആരോഗ്യസംരക്ഷണ സെമിനാർ നടത്തും. ഉച്ചയ്ക്ക് 2ന് വായനശാലാ ഹാളിൽ നടക്കുന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം കെ.മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. വയോജനവേദി പ്രസിഡന്റ് രഘുനാഥ് അദ്ധ്യക്ഷനാകും. വയോജനവും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തിൽ ഡോ.ദയാൽകുമാർ പ്രബന്ധം അവതരിപ്പിക്കും. വയോജനവേദി ജോ.സെക്രട്ടറി ഭാസ്ക്കരൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാമചന്ദ്രക്കുറുപ്പ് നന്ദിയും പറയും.