അമ്പലപ്പുഴ : നീർക്കുന്നം ഇസ്ലാമിക് സെന്ററിന്റെ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മാവുങ്കൽ നൂർ മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തി. അൻസിൽ, സിദ്ധിഖ്,അഹമ്മദ്,ഷിഹാബുദ്ദീൻ,സഅദ്,അജ്മൽ, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. സമസ്തകേരള ജംഇയ്യത്തുൽഉലമയുടെയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി, സുന്നി മഹല്ല്ഫെഡറേഷൻ എന്നീ സംഘടനകളുടെ കേന്ദ്രമാണ് നീർക്കുന്നം ഇസ്ലാമിക് സെന്റർ. ഭാരവാഹികളായി ഹംസകുഴിവേലി (പ്രസിഡന്റ്), റഫീക്ക് മാമൂട് (വൈസ് പ്രസിഡന്റ്), അജ്മൽ (ജനറൽ സെക്രട്ടറി), ഷുക്കൂർ മോറിസ് (ജോയിന്റ് സെക്രട്ടറി), അൻസിൽ (ട്രഷറർ) നവാസ് കറുകപ്പറമ്പ്, വാഹിദ് മാവുങ്കൽ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.