ചാരുംമൂട് : നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനമായ ഒക്ടോബർ 31 എൻ.എസ്.എസ് സംസ്ഥാനത്തുടനീളം ആചരിച്ചു വരുന്നതിന്റെ ഭാഗമായി വള്ളികുന്നം 4940 ശ്രീ ദുർഗാ എൻ.എസ്.എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ പതാക ദിനാചരണം നടന്നു. കരയോഗം പ്രസിഡന്റ് ജി. ശ്യാംക്യഷ്ണൻ പതാക ഉയർത്തി. പിന്നീട് സമുദായംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, ട്രഷറർ ഭാസ്കരൻ പിള്ള, രാജൻപിള്ള, വനിതാ സമാജം ഭാരവാഹികളും പ്രതിനിധിളുമായ സാവത്രിയമ്മ, സുനിത,സന്ധ്യ,അനു രാജേന്ദ്രൻ, ലേഖ ഉദയൻ, ശരണ്യ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.