tr

ഹരിപ്പാട്: ഹരിപ്പാട് നഗരസഭ നാലാം വാർഡിൽ പെൻഷൻ ഭവന് സമീപത്തെ റോഡ് നാട്ടുകാർക്ക് ഒരു തലവേദനയാണ്. വർഷങ്ങളായി​ ഈ റോഡി​ൽ വെള്ളം കെട്ടി​ക്കി​ടക്കുന്നത്.

വർഷങ്ങളായി പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പത്തോളം വീട്ടുകാരാണ് ഇതുമൂലം ദുരിതത്തിലായിരി​ക്കുന്നത്​. കിടപ്പ് രോഗികൾ ഉൾപ്പടെയുള്ളവർ ഇത് കാരണം വലി​യ ബുദ്ധി​മുട്ടി​ലാണ്. അത്യാവശ്യത്തിന് ഒരു ഓട്ടോ വിളിച്ചാൽ പോലും എത്താൻ മടിക്കുന്ന അവസ്ഥയാണ്. ചെറിയ മഴയിൽപോലും ഇവിടെ വെള്ളക്കെട്ടാണ്. ഹരിപ്പാട് -വീയപുരം റോഡിന്റെ വശത്തുള്ള താഴ്ന്ന റോഡിൽ എല്ലായിടത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം വന്ന് കെട്ടി കിടക്കുകയാണ്. പെൻഷൻ ഭവന് സമീപത്തെ വസ്തു ഉടമ വാഹനം കയറി ഇറങ്ങാനായി സ്വാഭാവിക നീർചാൽ മണ്ണിട്ട് നികത്തിയത് മുതലാണ് ഈ ദുരവസ്ഥയെന്ന് നാട്ടുകാർ ആരോപി​ക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ അടക്കം പ്രധാന റോഡിലെത്താൻ ആശ്രയിക്കുന്ന വഴിയാണി​ത്. കാൽ നട യാത്രപോലും ദുസഹമായ റോഡിന്റെ വശങ്ങളിൽ കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ഭീഷണിയും നേരിടുന്നു. വെള്ളക്കെട്ട് കാരണം സമീപ വീട്ടുകാർക്ക് കാട് വൃത്തിയാക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിലൂടെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു.

,,,,

സമീപത്തെ വസ്തു ഉടമ വാഹനം കയറി ഇറങ്ങാനായി നീർചാൽ മണ്ണിട്ട് നികത്തിയി​രുന്നു. അതാണ് വെള്ളക്കെട്ടി​ന് കാരണം. സ്കൂൾ വിദ്യാർത്ഥികൾ അടക്കം പ്രധാന റോഡിലെത്താൻ ആശ്രയിക്കുന്ന വഴിയാണി​ത്. ഇവി​ടെ അഴുക്ക് വെള്ളം കെട്ടികിടക്കുകയാണ്.

നാട്ടുകാർ

പരാതി​ നൽകാൻ പ്രദേശവാസി​കൾ

പത്തോളം വീടുകളിലായി നിരവധി ആളുകൾ ദിവസേന ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ നഗരസഭ പരിഗണിക്കാതായതോടെ ജില്ലാ കളക്ടർക്ക് ഉൾപ്പടെ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.