മാവേലിക്കര: കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും വിധം വാളയാർ കേസ് സത്യസന്ധമായി പുനരന്വേഷിക്കണമെന്ന് ആൾ ഇന്ത്യ മഹിള സാംസ്‌കാരിക സംഘടന ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.എ.ബിന്ദു ആവശ്യപ്പെട്ടു. വാളയാർ കേസിലെ കുറ്റവാളികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതിവിധിയിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷനും ആൾ ഇന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എ.ഐ.എം.എസ്.എസ് മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ടി.ആശ അദ്ധ്യക്ഷയായി. പ്രവീൺ.ആർ, കെ.ബിമൽജി, കെ.ആർ.ഓമനകുട്ടൻ, ഉണ്ണിമോൻ.എസ് എന്നിവർ സംസാരിച്ചു.