ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങൾ പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ ട്രഷറർ സി.പ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു. കെ.ശിവദാസ് അദ്ധ്യക്ഷനായി. കേരളാ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.സജിത്, ജില്ലാ സെക്രട്ടറിയേറ്റംഗം പി.പി.അനിൽകുമാർ, കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.സോമരാജൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് സെക്രട്ടറി ടി.കെ.മധുപാലൻ സ്വാഗതവും ഐ.അനീസ് നന്ദിയും പറഞ്ഞു.