ആലപ്പുഴ: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിൻെറ 26ാം വാർഷികാഘോഷം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
അശരണരെ സഹായിക്കാൻ മലബാർ ഗ്രൂപ്പ് കാണിക്കുന്ന മനസ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആലപ്പുഴ ഷോറൂം ഹെഡ് വി.വി.അബ്ദുൾ സലീം അദ്ധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്.കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. നാരായണപിള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്രീചിത്ര, മുൻ ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം സി.സി. നിസാർ, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, വനിതാ ലീഗ് സംസ്ഥാന ട്രഷറർ സീമാ യഹിയ, എൻ.എൻ.നസീർ, ഡി.കബീർദാസ്, വി.മോഹൻദാസ്, പി.ആർ. വാസുദേവൻ പിള്ള, അൻസാരി ആലപ്പുഴ, തുടങ്ങിയവർ സംസാരിച്ചു.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആലപ്പുഴ ഷോറൂം പി.ആർ.ഒ. ഗണേഷ്‌കുമാർ സ്വാഗതവും ഷോറൂം അസിസ്റ്റന്റ് ഹെഡ് സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.