ആലപ്പുഴ: .സ്വന്തം ഭാഷകൊണ്ട് വിജയം കൈവരിച്ചവയാണ്‌ ലോകത്തെ മികച്ച രാജ്യങ്ങളെന്നു കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.കളക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ.

സാംസ്‌കാരിക പ്രവർത്തകൻ ചുനക്കര ജനാർദ്ദനൻനായരും എഴുത്തുകാരി കണിമോളും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ മാനിച്ച് നാടകചലച്ചിത്രകാരൻ സ്റ്റാൻലിജോസ്,മിമിക്രി ചലച്ചിത്രകാരൻ ആലപ്പി അഷറഫ്,അദ്ധ്യാപകനും ഗ്രന്ഥകാരനുമായ വി.രാധാകൃഷ്ണൻ എന്നിവരെ കളക്ടർ ആദരിച്ചു.ജില്ല ഇൻഫർമാറ്റിക്സ് ഓഫീസർ പി പർവ്വതീദേവി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല,ആലപ്പുഴ നഗരസഭാംഗം എ എം നൗഫൽ,ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ,ഐ ആൻഡ് പി ആർ ഡി അസിസ്റ്റന്റ് എഡിറ്റർ കെ.എസ് സുമേഷ് എന്നിവർ പ്രസംഗിച്ചു.