കായംകുളം: എൽ.ഡി.എഫ് ഭരിക്കുന്ന കായംകുളം നഗരസഭയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സി.പി..എമ്മിലെ നഗരസഭാ ചെയർമാൻ അഡ്വ. എൻ.ശിവദാസനെതിരെ 14 യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസാണ് നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർക്ക് നൽകിയത്.
നഗരഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചതായും ജനകീയാസൂത്രണ പദ്ധതി അട്ടിമറിച്ചതായും യു.ഡി.എഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 44 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 22, യു.ഡി.എഫ്-15, ബി.ജെ.പി- 7 എന്നിങ്ങനെയാണ് കക്ഷി നില.