അമ്പലപ്പുഴ: വാളയാർ ദളിത് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചേരമർ പുലയ മഹാസഭയുടെ നേതൃത്വത്തിൽ പ്രതികളെ പ്രതീകാത്മകമായി തൂക്കിലേറ്റി നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി. സിബിലാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നീതിപീഠത്തിന്റെയും ഭരണകർത്താക്കളുടേയും കണ്ണു തുറക്കണമെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.സി. ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.രാമചന്ദ്രൻ, പി.അഭിലാഷ്, സ്റ്റാലിൻ, രാജേഷ് കായംകുളം, ബേബി ചമ്പക്കുളം, വിശ്വനാഥൻ മുതുകുളം തുടങ്ങിയവർ സംസാരിച്ചു.