ആലപ്പുഴ: ശമ്പള പരിഷ്‌കരണ കമ്മിഷനിൽ ജുഡിഷ്യൽ അംഗത്തെ ഉൾപ്പെടുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. താഴ്ന്ന വിഭാഗം ജീവനക്കാർക്ക് അർഹമായ പരിഗണന കിട്ടിയിട്ടുള്ളത് ന്യായാധിപൻമാർ കമ്മിഷൻ ചെയർമാനായിരുന്ന കാലത്താണ്. മുൻ ഉദ്യോഗസ്ഥമേധാവികൾ നയിക്കുന്ന കമ്മിഷനിൽ ജീവനക്കാർക്ക് പ്രതീക്ഷയില്ലെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് പി എം സുനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ഡി രാജൻ, ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്, ബി. വിജയകുമാർ,പി. വേണു, ഇല്ലത്ത് ശ്രീകുമാർ, കെ.ചന്ദ്രകുമാർ, ജിജിമോൻ പൂത്തറ, ഇ. ഷാജി, കെ.ഭരതൻ,ബി.ചന്ദ്രൻ, പി. എസ് .സുനിൽ, എം.അഭയകുമാർ, കെ. ടി. സാരഥി, ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ്, എസ്.വിനീത തുടങ്ങിയവർ സംസാരിച്ചു.