ആലപ്പുഴ: ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും യുവജന ക്ഷേമബോർഡും സംയുക്തമായി നാളെ കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹി പ്രതാപൻ ഗുരുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ടു മത്സര ഇനങ്ങളിൽ 130 സ്ത്രീകളും 120 പുരുഷന്മാരും പങ്കെടുക്കും.
മന്ത്രി ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോർഡ് അംഗം മനു സി.പുളിക്കൻ അദ്ധ്യക്ഷത വഹിക്കും. മുൻകാല കളരി ആചാര്യന്മാരായ ലാൽ ഗുരുക്കൾ, റ്റി.ആർ. പത്മനാഭൻ ഗുരുക്കൾ എന്നിവരെ യുവജനക്ഷേമബോർഡ് കോ-ഓർഡിനേറ്റർ ടി.ടി.ജിസ്മോൻ ആദരിക്കും. സമാപനസമ്മേളനംമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.വി.കുഞ്ഞുമോൻ ഗുരുക്കൾ, ടി.ടി.ജിസ്മോൻ എന്നിവർ പങ്കെടുത്തു.