ആലപ്പുഴ: ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനവും അനന്തര നടപടികളും ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ജനുവരി 19ന് ആണ് ഉത്തരവ് ഇറക്കിയത്. പട്ടികജാതി, പട്ടികവർഗ,പിന്നാക്ക വിഭാഗങ്ങൾക്കുള്ള അമ്പതുശതമാനം സംവരണം നിലനിറുത്തി ജനറൽ മെരിറ്റിൽ നിന്നും പത്തുശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം.
എന്നാൽ ഇപ്പോൾ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിൽ നിന്ന് പത്തുശതമാനം എടുത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് നൽകാനാുള്ള നടപടികൾ നിറുത്തിവയ്ക്കണം.ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ദിനകരൻ പറഞ്ഞു.