ആലപ്പുഴ:.തിരുവമ്പാടി എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ 'സർഗ്ഗവർണങ്ങൾ' പുറത്തിറക്കി. കളക്ടർ അദീല അബ്ദുള്ള പ്രകാശനം നിർവഹിച്ചു. സ്‌കൂൾ മാനേജർ പി.കെ, ഹരികുമാർ, ബോർഡ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ, മാനേജ്‌മെന്റ് കമ്മിറ്റിയംഗം എസ്.ജയരാജൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജ്യോതി കെ.ആർ, ഹെഡ്മിസ്ട്രസ് ശാന്തി എസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജയചന്ദ്രൻ എസ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ബിന്ദു ജി.നായർ തുടങ്ങിയവർ പങ്കെടുത്തു.