vayal

വള്ളികുന്നം: നെൽവയൽ നികത്തുന്നതിനെതിരെ ഹിന്ദു ഐക്യ വേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. വട്ടയ്ക്കാട് കെ.കെ. എം ഹയർ സെക്കൻഡറി സ്കൂളിന് കിഴക്കുവശം മഠത്തിൽ വയൽ നികത്തുന്നതിനെതിരെയായി​രുന്നു പ്രതിഷേധം .

വയൽ നി​കത്തുന്ന വി​ഷയത്തി​ൽ റവന്യൂ അധികൃതർ എത്രയും വേഗം ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി ബാബു കടുവുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശാന്തിലാൽ, ഇലിപ്പക്കുളം മുരളീധരൻ, സി.ടി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.