ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ നേതൃത്വത്തിൽ ' സ്‌കിൽ മിത്ര' എക്സ്‌പോ 9 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വളവനാട് പുത്തൻകാവ് ദേവസ്വം ഗ്രൗണ്ടിൽ നടക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, ബ്ലോക്ക് ചെയിൻ, ഡാറ്റ സയൻസ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ്, മൾട്ടീമീഡിയ ലേ ഔട്ട് ഡിസൈനിംഗ്, അക്കാഡമിക് പ്രൊജക്ട് ഗൈഡൻസ്, ബ്രൈഡൽ ഫാഷൻ ഫോട്ടോ ഗ്രാഫിക് മേക്കപ്പ് ആർട്ടിസ്റ്റ്, ആർട്ടിസണൽ ബേക്കിംഗ്, ഫാഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് തുടങ്ങിയ അന്തർദേശീയ, ദേശീയ തലത്തിൽ അംഗീകാരമുള്ള കോഴ്സുകളിൽ ചേരാൻ അവസരമുണ്ടാകും.
ഫോൺ 9495999643/647/642/67