prathi

കായംകുളം. മാതാവിനു മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞക്കനാൽ അനുപ് ഭവനത്തിൽ അഭിമന്യുവിനെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടു
ത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള
ആളുമായ ഓച്ചിറ മഠത്തികാരാഴ്മ കൃഷ്ണവിലാസത്തിൽ അലുവ അതുൽ എന്ന് വിളിക്കുന്ന അതുലിനേയും,
ഓച്ചിറ വലിയകുളങ്ങര വിതാലിൽ തറയിൽ നന്ദു എന്ന് വിളിക്കുന്ന
ജിതിൻരാജിനെയുമാണ് എസ്.ഐ. സുനുമോന്റെയും, എസ്.ഐ. സാമുവലിന്റേയും
നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. സിപിഒമാരായ
ബിനുമോൻ, ഷെഫീക്ക് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.