ആലപ്പുഴ:പറവൂർ പബ്ലിക് ലൈബ്രറയിൽ 'അമ്മ മലയാളം' മാതൃഭാഷ വാരാഘോഷത്തിനു തുടക്കമായി. ഏഴുവരെ നീളുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ,വയലാർ അനുസ്മരണം,ഗാനസന്ധ്യ,എഴുത്തുകാരുമായി മുഖാമുഖം എന്നിവ നടക്കും.
ഇന്ന് വൈകിട്ട് 3 മുതൽ വിദ്യാർത്ഥികൾക്കായി മലയാള സാഹിത്യ പ്രശ്‌നോത്തരി. ആറിന് ആർ ജയരാജ് സംവിധാനം ചെയ്ത 'കടമ്മൻ പ്രകൃതിയുടെ പടയണിക്കാരൻ' എന്ന ഡോക്യുമെന്ററിയും 7 ന് എം.പി. സുകുമാരൻനായർ സംവിധാനം ചെയ്ത 'പൊൻകുന്നം വർക്കി' ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.
നാളെ രാവിലെ ഒൻപതുമുതൽ വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാ മത്സരങ്ങൾ.വൈകിട്ട് 5.30നു എം ജി ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്'ഡോക്യുമെന്ററിയും ഏഴിനു നീലൻ സംവിധാനം ചെയ്ത 'പ്രേംജി ഏകലോചന ജന്മം'ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.