ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മുതുകുളം ബ്ലോക്കിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സ്.എൻജി​നീയർ എന്നിവരെ ഓഫീസിൽ എത്തി ഉപരോധിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുക്കു ഉന്മേഷ്, റാണി ജയൻ, മൈമൂനത്ത്, എസ്.ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ 7, 8 വാർഡിലെ റോഡ് നിർമ്മാണം ആരംഭിക്കാൻ ഉണ്ടായ കാലതാമസമാണ് ഉപരോധത്തിന് കാരണം. ടെൻഡർ നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയായെങ്കിലും നാളിതുവരെ പണികൾ ആരംഭിച്ചില്ല. മുപ്പതു ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി റോഡ് പരിശോധിക്കുകയും ഇന്ന് തന്നെ പണികൾ ആരംഭിക്കുമെന്ന ഉറപ്പ് നൽകി​. ഉപരോധം അവസാനിച്ചത്.