അരൂർ: കാറിനു പിന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇടിച്ച് , കാർയാത്രക്കാരായ രണ്ട് ഗുജറാത്ത് സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ദേശീയ പാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിനു സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം .ആലപ്പുഴയിൽ ബോട്ടിംഗിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. പത്തനംതിട്ടയിൽ നിന്ന് വൈറ്റില ഹബ്ബിലേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്. അരൂർ പൊലീസ് കേസെടുത്തു.