മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെയും കോട്ടയം ഗുരുനാരായണ സേവാ നികേതന്റേയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര യൂണിയൻ ഓഫീസ് ഹാളിൽ എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളിൽ ഗുരുദർശന പഠന ക്ലാസ് നടത്തും. ആചാര്യൻ കെ.എൻ ബാലാജി നേതൃത്വം നൽകും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി മാർഗ നിർദ്ദേശം നൽകും. താത്പര്യമുള്ളവർ 3ന് ഉച്ചയ്ക്ക് 1.30ന് മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ എത്തണം. തെക്കേക്കര മേഖലയിൽ നടന്ന് വന്നിരുന്ന പഠനക്ലാസ്സിലെ പഠിതാക്കളും ഇനി മുതൽ യൂണിയൻ ഓഫീസിൽ നടക്കുന്ന പഠനക്ലാസ്സിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9446117170
.