kalolsavam

വളളികുന്നം : വള്ളികുന്നം അമൃതാ എച്ച്.എസ്.എസിൽ നടന്ന കായംകുളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു.കായംകുളം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ സമ്മാനദാനം നിർവ്വഹിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസ് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 406 പോയിേന്റോടെ ഓവറോൾ കിരീടം നില നിർത്തി.282 പോയിന്റോടെ ആതിഥേയരായ അമൃതാ എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. എൽ.പി.വിഭാഗത്തിൽ 56 പോയിന്റോടെ കായംകുളം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം നേടി.