photo

ആലപ്പുഴ: നാമമാത്ര -ചെറുകിട-ഇടത്തരം സംരംഭകരെ രക്ഷിക്കാൻ സംഘടനകൾ യോജിച്ച സമരത്തിന് തയ്യാറെടുക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.
ചെറുകിട മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 31 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രകളുടെയും ജനസമ്പർക്ക പരിപാടികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാമവർമ്മ ക്ലബ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ ബൈപ്പാസ്, പാലാരിവട്ടം മേല്പാലം തുടങ്ങിയ പ്രവൃത്തികളുടെ നടത്തിപ്പിൽ സംഭവിച്ച കാര്യങ്ങളിൽ സാങ്കേതിക വിദഗ്ദരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും സെമിനാറുകൾ നടത്താനും യോഗം തീരുമാനിച്ചു.

വി.ഹരിദാസ്, നജീം മണ്ണേൽ, ജേക്കബ് ജോൺ, ഹരികുമാർ വാലത്ത്, ജെ.രഘുനാഥ്, മുഹമ്മദ് ഇസ്മയിൽ, കെ.കെ.ശിവൻ, നൗഷാദ് അലി, ആർ.ബൈജു, സി.ജെ.വർഗീസ്, ഷാഹുൽ ഹമീദ്, തോമസ് കൂട്ടി തേവരുമുറിയിൽ, ഷാജി ഇ ലവത്തിൽ സുനിൽ പോള, റോയ്‌സ് ജോൺ എന്നിവർ സംസാരിച്ചു.