ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തീരപ്രദേശ സംരക്ഷണത്തിനും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. മണ്ഡലത്തിലെ ജനങ്ങൾ തോരാതെ പെയ്യുന്ന മഴ മൂലം ഗുരുതര അതിജീവന പ്രതിസന്ധിയിലാണ്. ഇന്നലെ സംസ്ഥാന ജലസേചന മന്ത്രിയോടും കൃഷി മന്ത്രിയോടും മത്സൃ തുറമുഖ മന്ത്രിയോടും രേഖാമൂലം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻആവശ്യപ്പെട്ട് കത്ത് നല്കി.
ഹരിപ്പാട് പട്ടണത്തിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിന് വ്യാപാരി വ്യവസായി സമൂഹത്തിന്റെ പിന്തുണയോടെ മുൻസിപ്പാലിറ്റി മുഖാന്തരം സംസ്ഥാന സർക്കാരി​ലേക്ക് ഡി.പി.ആർ തയ്യാറാക്കി നല്കാൻ ജിറ്റ് പാക്കിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തീരദേശത്ത് പ്രഖ്യാപിച്ച സൗജന്യ റേഷനു പുറമെ പ്രളയബാധിത പ്രദേശത്തും റേഷൻ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.