ചാരുംമൂട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം നടത്തി. ഭാഷാ സമ്മേളനം സാഹിത്യകാരനും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗവുമായ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ജി.പത്മനാഭപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലർ കെ.ജി.മാധവൻ പിള്ള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അംഗങ്ങളെ ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ആദരിച്ചു.ടി.കെ.ജോർജ് അറയ്ക്കൻ വത്സല രാമചന്ദ്രൻ ,കെ .ദാമോദരൻ സഞ്ജീവനം, കെ.എൻ.രാമചന്ദ്രൻ ,എസ്.സുധാകുമാരി, വള്ളികുന്നം ഖാലിദ്, ഭരണിക്കാവ് പി.ആർ.മുരളി, ഒ.ആർ.സി കരിമുളയ്‌ക്കൽ എന്നിവരെ ആദരിച്ചു. മലയാളം നമ്മുടെ മാതൃഭാഷ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജി. വാസവൻ വിഷയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ.പത്മാ ധരൻ നായർ ബ്ലോക്ക് ഖജാൻജി കെ.അച്ചുതപ്പണിക്കർ,കെ - ബാലകൃഷ്ണൻ, കെ ലീലമ്മ, എൻ.പുരുഷൻ ,വള്ളികുന്നം രാമചന്ദ്രൻ ,കെ.രാജൻ, എസ്.കൃഷണൻ നായർ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ സ്വാഗതവും കലാസാംസ്കാരിക വേദി കൺവീനർ ജെ.രാമചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.