ചേർത്തല:ചേർത്തല ഉപജില്ല സ്‌കൂൾകലോത്സവത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻമാരായി. യു.പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 298 പോയിന്റാണ് നേടിയത്.273 പോയിന്റുമായി ചേർത്തല മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തും,234 പോയിന്റോടെ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
വിജയികൾക്ക് നടൻ അനൂപ്ചന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. ഉപജില്ലയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയവർക്കും അപ്പീൽ നൽകിയവർക്കും റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാം.നവംബർ 15,16 തിയതികളിൽ ഹരിപ്പാടാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം.