ചെങ്ങന്നൂർ : സ്വാമി ശിവബോധാനന്ദയുടെ ജന്മദിനത്തോരനുബന്ധിച്ച് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠത്തിന്റെയും പന്തളം പ്രിസൈഡ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് കോടുകുളഞ്ഞി കൊച്ചുതറപ്പടി ആശ്രമത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ആശ്രമം ട്രഷറർ ശ്രീകുമാർ എച്ച്.നായർ സ്വാഗതവും കരയോഗം വൈസ് പ്രസിഡന്റ് ദേവദാസ് പി.പി നന്ദിയും പറയും. രജിസ്ട്രേഷന് 86060606390.