ചേർത്തല :വയോജനവേദി മരുത്തോർവട്ടം യൂണിറ്റ് യോഗം നാമക്കാട്ട് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. .പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. .പ്രതിമാസ യോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് നിർവഹിച്ചു.എൻ.രാധാകൃഷ്ണൻ,കെ.പ്രഭാകരൻ,പി.വി.ഔസേഫ് എന്നിവർ സംസാരിച്ചു.