ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടി സംഘടിപ്പിക്കുന്ന അമ്മ അറിയാൻ
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആലപ്പുഴ പൂങ്കാവ് മേരി മാർഗരറ്റ് ഹൈസ്‌കൂളിൽ കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം നിർവ്വഹിക്കും. ജസ്റ്റിസ് കെ.ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജി എ.ബദറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാനിയമ സേവന അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് വി.ഉദയകുമാർ സ്വാഗതം പറയും.