photo

ചേർത്തല:കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ ചേർത്തല എസ്.എൻ കോളേജ് മലയാള വിഭാഗം മുൻ മേധാവിയും യു.ടി.ഐ മണ്ണഞ്ചേരി പ്രിൻസിപ്പലുമായ പ്രൊഫ.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.സുകുമാരൻനായർ അദ്ധ്യനായി.പി.കെ.ഷാജി,വി.എസ്.പ്രസന്നകുമാരി,ജെ.സരോജിനിയമ്മ,തണ്ണീർമുക്കം സദാശിവൻ,ആർ.രാജപ്പൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.വി.സോമൻ സ്വാഗതവും ട്രഷറർ എം.കെ.തങ്കപ്പൻ നന്ദിയും പറഞ്ഞു.