t

കരുവാറ്റ: വിദ്യാർത്ഥികളും ഇരുചക്ര വാഹന യാത്രക്കാരും അടക്കം നിരവധിപേർ പ്രതിദിനം യാത്ര ചെയ്യുന്ന റോഡരികിലെ മതിൽ റോഡിലേക്ക് ഇടിഞ്ഞു വീണു. ഭാഗ്യത്തിനാണ് അപകടം ഒഴിവായത്.

കരുവാറ്റ കന്നുകാലിപ്പാലത്തിന് കിഴക്കുവശത്ത് തെക്കുഭാഗത്തേക്കുള്ള റോഡിലാണ് സംഭവം. സ്വകാര്യ കമ്പനി വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ഭൂമിയുടെ അതിർത്തിയിൽ കെട്ടിയ മതിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ഇടിഞ്ഞുവീണത്. ഫൗണ്ടേഷന് ഉറപ്പില്ലാതിരുന്നതിനാൽ കനത്ത മഴയിൽ ബലക്ഷയമുണ്ടായി വീഴുകയായിരുന്നു. ഒരു വർഷം മുമ്പ് ഈ വസ്തുവിലെ വൃക്ഷങ്ങൾ മുറിക്കുന്നതിനിടെ തടി ദേഹത്തുവീണ് പുന്നപ്ര സ്വദേശിയും പഞ്ചായത്തംഗവുമായ യുവാവ് മരണമടഞ്ഞിരുന്നു.