ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ബർണാഡ് പറച്ചിമ വീട്ടിൽ ശ്യാംജിത്തിനെയാണ്(28) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ ഒൻപതും പതിനൊന്നും വയസുള്ള പെൺമക്കളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. തൃശൂരിലെ യത്തീംഖാനയിൽ കഴിയുന്ന കുട്ടികളെ കഴിഞ്ഞ പ്രളയകാലത്ത് ശ്യാംജിത്തിന്റെ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു പീഡനം. കുട്ടികൾ വിവരം യത്തീംഖാനയിലെ അദ്ധ്യാപകരെ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.