ചേർത്തല: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം പരിഷ്‌ക്കരിക്കുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ച എൽ.ഡി.എഫ്.സർക്കാർ തീരുമാനത്തിന് അഭിവാദ്യമർപ്പിച്ച് എഫ് എസ്.ഇ.ടി.ഒ. ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.ചേർത്തല മിനി സിവിൽസ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു.തുടർന്ന് ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാട്രഷറർ ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് പ്രസിഡന്റ് സി.സിലീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.കൃഷ്ണകുമാർ,എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് സെക്രട്ടറി എം.എൻ.ഹരികുമാർ,കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.ജെ.അജിത്ത്,എൻ.ജി.ഒ. യൂണിയൻ ഏരിയ സെക്രറട്ടറി പി.ഡി.പ്രസാദ്,പ്രസിഡന്റ് പി.എസ്.വിനോദ്,വി.സന്തോഷ്,ജെ.അജിമോൻ,ടി.ആർ.രജി,ആര്യ എന്നിവർ സംസാരിച്ചു.