photo

ചേർത്തല:ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ പി.ആകാശ് രാജ് ദേശീയ കബഡി ടീമിൽ ഇടം നേടി.കണ്ണൂരിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 12 പേരാണ് സ്‌കൂൾ നാഷണൽസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ജൂനിയർ,സബ് ജൂനിയർ കബഡി മത്സരങ്ങളിൽ നേരത്തേ പങ്കെടുത്തിട്ടുണ്ട്. ഈ മാസം ഡൽഹിയിലാണ് മത്സരങ്ങൾ .മുനിസിപ്പൽ 14ാം വാർഡിൽ ഇന്ദിര നിവാസിൽ പ്രദീപ് കുമാറിന്റയും സുനിതയുടെയും മകനാണ് ആകാശ്.