ആലപ്പുഴ : കുടിവെള്ള പദ്ധതിയുടെ പൈപ്പ് നിരന്തരം പൊട്ടുന്നതിനെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ചും ഉദ്യോഗസ്ഥരുടെ അവിഹിത സമ്പാദ്യത്തെകുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.