ആലപ്പുഴ: 400 പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
നിർമ്മാണ ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സെൻട്രൽ വാട്ടർ കമ്മിഷൻ വെള്ളപ്പൊക്കനിവാരണ ഫണ്ടിൽ നിന്നും നൽകാമെന്നും ബാക്കി 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്നുമുള്ള കേന്ദ്ര ജലവിഭവ വകുപ്പിന്റെ ആവശ്യം സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ കൊടിക്കുന്നിൽ പറഞ്ഞു.
27 പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കൈനകരി പഞ്ചായത്ത് പൂർണമായും വെള്ളത്തിനടിയിലാകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.