തുറവൂർ: പള്ളിത്തോട് ഹേലാപുരം ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 10 മുതൽ 17 വരെ നടക്കും.10 ന് വൈകിട്ട് 3ന് പള്ളിത്തോട് മൂർത്തിക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര. 7 ന് സിനിമാ താരം രാജേഷ് പാണാവള്ളി ഭദ്രദീപം പ്രകാശിപ്പിക്കും. കെ.ആർ.പ്രസാദ് ശാന്തി വിഗ്രഹ സമർപ്പണവും ക്ഷേത്രം തന്ത്രി പുല്ലയിൽഇല്ലം മുരളീധരൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠയും എസ്.സുരേഷ് ഗ്രന്ഥസമർപ്പണവും ടി.ബി.സിംസൺ ധാന്യ സമർപ്പണവും നിർവഹിക്കും. യജ്ഞാചാര്യൻ തണ്ണീർമുക്കം സന്തോഷ് കുമാർ ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും.യജ്ഞവേദിയിലെ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പുണർതം വിലാസചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.