ആലപ്പുഴ : റോഡ് ഇരുന്നതിനെത്തുടർന്ന് രൂപപ്പെട്ട കുഴി പേരിന് അടച്ച് തടിതപ്പാൻ എത്തിയ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. ചെയ്യുന്നെങ്കിൽ നല്ല രീതിയിൽ ചെയ്യണം, പറ്റിക്കൽ വേണ്ട എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വൈ.എം.സി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിലാണ് കുഴി രൂപപ്പെട്ടത്.
വെ.എം.സി.എ ജംഗന് സമീപം റോഡിന്റെ ഒരു ഭാഗം ഇരുന്ന നിലയിലായിട്ട് മാസങ്ങളായി. ഇരുചക്ര യാത്രികരിൽ പലരും ഇൗ റോഡിൽ വീഴുന്നത് പതിവായിരുന്നു. പൊതുമരാമത്ത് അധികൃതരോട് പലവട്ടം പരാതി പറഞ്ഞതിനെതുടർന്നാണ് റോഡിലെ കുഴി അടയ്ക്കാൻ തൊഴിലാളികൾ എത്തിയത്. ഗർത്തം രൂപപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് ടാർ പൂശിയ മെറ്റലുകൾ കുഴിയിൽ നിരത്തിയത്. കുഴി അടച്ച സ്ഥലം ഇരുന്ന് തുടങ്ങിതോടെ വീണ്ടും ഗർത്തമായി. ഇന്നലെയും ടാർപൂശിയ മെറ്റലുകളുമായി തൊഴിലാളികൾ എത്തിയപ്പോഴാണ് പ്രതിഷേധമുയർന്നത്.
റോഡിന്റെ ഇൗ ഭാഗം താഴുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് കഴിഞ്ഞ് കുഴി അടച്ചാൽ മതിയെന്ന നിലപാടിലാണവർ . ഇരുചക്ര വാഹനങ്ങൾ ഇൗ കുഴിയിൽ വീഴുന്നത് പതിവായതോടെ ആട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസം അപകട സൂചനാ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്ന് പോകുന്ന റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ വലിയ ഗതാതകുരുക്കാണ് വൈ.എം.സി.എ ജംഗ്ഷനിൽ അനുഭവപ്പെടുന്നത്.
....
'' വൈ.എം.സി.എ ജംഗ്ഷനിൽ രൂപപ്പെട്ട ഗർത്തം മരണക്കെണി ഒരുക്കുകയാണ്. ഇൗ റോഡിന്റെ അവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് ഇരുന്ന് പോകുന്നതിന്റെ കാരണം കണ്ടെത്താതെ, ടാർ പൂശിയ മെറ്റൽ നിരത്തി കുഴി അടക്കാനാണ് ശ്രമിക്കുന്നത്
.
(അമൃത് രാജ്, സാമൂഹ്യപ്രവർത്തകൻ)