ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പാട്ടത്തിനെടുത്ത പാടശേഖരങ്ങളിൽ കൃഷി ചെയ്ത വിരിപ്പു നെല്ലുപയോഗിച്ച് ഉത്പാദിപ്പിച്ച അവലോസ് പൊടി വിപണിയിലിറക്കി.ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി. പണിക്കർ കഞ്ഞിക്കുഴിയിലെ പാചക വിദഗ്ദ്ധൻ പാപ്പാളി കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആദ്യ പായ്ക്കറ്റ് കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൺവീനർ പി.ജെ.കുഞ്ഞപ്പൻ ഏറ്റുവാങ്ങി. വിരിപ്പും മുണ്ടകനും ചേർന്ന കൂട്ടുകൃഷിയാണ് താമരച്ചാൽ,പൊന്നിട്ടുശേരി പാടശേഖരങ്ങളിലെ അഞ്ചേക്കറിൽ നടത്തിയത്.
ബാങ്കിനു മുൻവശമുള്ള വിപണന കേന്ദ്രം വഴിയാണ് അവലോസ് വില്പന.മുന്നൂറു ഗ്രാം പാക്കറ്റിന് 80 രൂപ രൂപയാണ് വില. കാർഷിക കൺവീനർ.ജി.ഉദയപ്പൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി.രാജീവ്,കെ.കൈലാസൻ,ജി.മുരളി,വി.പ്രസന്നൻ,അനിലാ ബോസ്,പ്രസന്ന മുരളി, ശിവശങ്കരൻ ഉണ്ണി,ടി.വി.വിക്രമൻ നായർ,ആനന്ദൻ അഞ്ചാതറ,പി.കെ.ശശി,സി.പുഷ്പജൻ,ബാബു കറുവള്ളി,ഗീതാ കാർത്തികേയൻ,കൃഷി അസിസ്റ്റന്റ് സുരേഷ് എന്നിവർ സംസാരിച്ചു.പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു.