ചേർത്തല :പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.ശ്രീലത പദ്ധതി വിശദീകരിച്ചു.ക്ഷീരവികസന വകുപ്പ് മന്ത്റിയുടെ സെക്രട്ടറിമാരായ എം.അയൂബ്,റഫീക്ക്,ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യാ ബെന്നി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദിനെ ചെയർമാനായും ക്ഷീര വികസന ഓഫീസറെ കൺവീനറായും തിരഞ്ഞെടുത്തു.