ആലപ്പുഴ: ഇരവുകാട്-മാളികപ്പറമ്പ് റോഡ് നവീകരണത്തിന് അമൃത് പദ്ധതിയിൽപെടുത്തി 10 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹണിക്കണമെന്ന് കാണിച്ച് ഇരവുകാട്-മാളികപ്പറമ്പ് ആക്ഷൻ കൗൺസിൽ കൺവീനർ റെറീസിന്റെ നേതൃത്വത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിലിന് നിവേദനം നൽകിയിരുന്നു. പരാതി മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ ശ്രദ്ധയിൽപ്പെടുത്തിയാണ് തുക അനുവദിച്ചത്.