ആലപ്പുഴ: വി വാണ്ട് ബൈപാസ് ജനകീയ കൂട്ടായ്മയുടെ ബഹുജന കൺവൻഷൻ ഇന്ന് വൈകിട്ട് 4 ന് ആലപ്പുഴ കടപ്പുറത്ത് ജസ്റ്റിസ് ജെ.കമാൽപാഷ ഉദ്ഘാടനം ചെയ്യും. ഫാ.ജോൺസൺ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിക്കും. വി.ദിനകരൻ, രാജീവ് ആലുങ്കൽ, രാജു അപ്‌സര എന്നിവർ പങ്കെടുക്കും. സംഘാടകരായ ഫാ.സേവ്യർ കുടിയാംശ്ശേരി, വർഗീസ് കണ്ണമ്പള്ളി, ഹരികുമാർ വാലേത്ത്, പി.വെങ്കിട്ടരാമഅയ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.