ആലപ്പുഴ: വൈ.എം.സി.എ, ചേർത്തല കിൻഡർ ആശുപത്രിയുമായി ചേർന്ന് 'കായിക പരിക്കുകളും പ്രതിരോധവും' വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. എ.വി.തോമസ് മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടന്ന ശില്പശാലയ്ക്ക് ഓർത്തോപീഡിക് സർജൻ ഡോ. എം മനോജ് നേതൃത്വം നൽകി. വൈ.എം.സി.എ ടേബിൾ ടെന്നിസ്, ബാസ്‌കറ്റ്‌ബാൾ അക്കാദമികളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. വൈ.എം.സി.എ പ്രസിഡന്റ് ഡോ. പി കുരിയപ്പൻ വർഗീസ്, മോഹൻ ജോർജ്, അഡ്വ. തോമസ് മത്തായി എന്നിവർ സംസാരിച്ചു.