ആലപ്പുഴ : വർഗീയത, ജാതീയത എന്നിവയ്ക്ക് പിന്നാലെ പോകുന്ന യുവത്വത്തെ നൂതന ചിന്തകളിലേക്ക് നയിക്കാൻ സർവകലാശാലകൾക്ക് കഴിയണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
കേരള സർവകലാശാലയുടെ ആലപ്പുഴ കേന്ദ്രത്തിൽ വിപുലീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർവകലാശാല ആലപ്പുഴ കേന്ദ്രത്തിൽ ആരംഭിക്കുന്ന പുതിയ പഠന വകുപ്പായ സെന്റർ ഫോർ റൂറൽ സ്റ്റഡീസ് ഗ്രാമീണ വികസനത്തിന്റെ പുതിയ സാദ്ധ്യതകൾ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
. പുതിയ വികസന പദ്ധതികൾ നടപ്പിലായതോടെ ഡിഗ്രി മൈഗ്രേഷൻ ഒഴികെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും രേഖകളും ആലപ്പുഴ കേന്ദ്രത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസിലർ പ്രൊഫ.വി.പി.മഹാദേവൻപിള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, പ്രോ വൈസ് ചാൻസലർ പ്രൊഫ.പി.പി. അജയകുമാർ, രജിസ്ട്രാർ ഇൻചാർജ് സി.ആർ. പ്രസാദ്, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്.ബാബുജാൻ, സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. നസീബ് എസ് , ഡോ. വി മാത്യു, അഡ്വ.എ.അജികുമാർ, വിശ്വൻ പടനിലം, മുഹമ്മദ് യാസീൻ, ആർ നാസർ, എസ്.ഡി.കോളേജ് മാനേജർ പി കൃഷ്ണകുമാർ, ഡോ.എസ്. അജയകുമാർ, അക്കാദമിക് കൗൺസിൽ മെമ്പർ ആർ. ഇന്ദുലാൽ, അസിസ്റ്റന്റ് രജിസ്ട്രാർ സബിത.എം. എസ് എന്നിവർ സംസാരിച്ചു