ചാരുംമൂട്: ചുനക്കര ഗവ.യു.പി.സ്കൂളിൽ വായനാസുകൃതം - സഞ്ചരിക്കുന്ന ലൈബ്രറി പദ്ധതിയ്ക്ക് തുടക്കമായി.
ചുനക്കര നടുവിലേമുറിയിൽ സ്കൂൾ വിദ്യാർത്ഥി അർജുന്റെ വസതിയിലാരംഭിച്ച ലൈബ്രറിയുടെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാന്താഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം പി.എം.രവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് പുലരി പുസ്തക വിതരണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ കുമാരി, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ആർ.പരമേശ്വരൻ പിള്ള, ഹെഡ്മിസ്ട്രസ് ഡി.ഉമ, എസ്.എം.സി ചെയർമാൻ പി. പ്രവീൺ, വികസന സമിതി ചെയർമാൻ കെ.സുരേഷ് കുമാർ, പി. വസുമതിയമ്മ, സഹദേവൻ നായർ ,ജെ.നിസ, ഷീബ, ജിജി ജോൺ, അജിത കെ.പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.